HomeKeralaനാളെ മോട്ടോര്‍ തൊഴിലാളി പണിമുടക്ക്

നാളെ മോട്ടോര്‍ തൊഴിലാളി പണിമുടക്ക്

സംസ്ഥാനത്ത്  നാളെ മോട്ടോര്‍ തൊഴിലാളി പണിമുടക്ക്. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് സമരം. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലുള്ള പണിമുടക്ക് രാവിലെ ആറ് മുതൽ ഉച്ചക്ക് 12 വരെയാണ്.

ഇന്ധന വില വര്‍ധനവ് തടയുക, ഓട്ടോ- ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുക, പെട്രോളും ഡീസലും ടാക്‌സി വാഹനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുക, ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുക, പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് സംയുക്ത സമരസമിതിയുടെ പണിമുടക്ക്.

Most Popular

Recent Comments