കൊലവിളി പ്രകടനത്തില്‍ കേസ്

0

ഡിവൈഎഫ്‌ഐ നടത്തിയ കൊലവിളി പ്രകടനത്തില്‍ പൊലീസ് കേസെടുത്തു. മലപ്പുറം മൂത്തേടത്ത് കൊലവിളി പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് എടക്കര പൊലീസ് കേസെടുത്തത്. മുസ്ലീംലീഗ് പ്രവര്‍ത്തകരുടെ പരാതിയിലാണ് കേസെടുത്തത്.

കണ്ണൂരില്‍ ഷുക്കൂറിനെ കൊന്നത് പോലെ കൊല്ലുമെന്നായിരുന്നുഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. ഷുക്കൂറിനെ കൊന്ന പൊന്നരിവാള്‍ അറബിക്കടലില്‍ കളഞ്ഞിട്ടില്ലെന്നും അരിഞ്ഞ് തല്ലുമെന്നും മുദ്രാവാക്യം ഉണ്ടായിരുന്നു. നേരത്തെ കോണ്‍ഗ്രസ് – സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്‌ഐയുടെ കൊലവിളി പ്രകടനം.

എന്നാല്‍ മാസ്‌ക്ക് ധരിച്ച വിളിച്ച മുദ്രാവാക്യം എഡിറ്റ് ചെയ്യുകയായിരുന്നുവെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി ഷാനവാസ് പറഞ്ഞു.