കെ സി രാജ്യസഭ എംപി

0

രാജസ്ഥാനില്‍ നിന്ന് കെ സി വേണുഗോപാല്‍ രാജ്യസഭയിലേക്ക്. 64 വോട്ട് നേടിയാണ് വേണുഗോപാല്‍ രാജ്യസഭ എംപിയായത്. കോണ്‍ഗ്രസിലെ നീരജ് ദങ്കിയും വിജയിച്ചു. 59 വോട്ടാണ് കിട്ടിയത്. രാജസ്ഥാനിലെ ബാക്കിയുള്ള സീറ്റില്‍ ബിജെപി വിജയിച്ചു.

മധ്യപ്രദേശില്‍ രണ്ട് സീറ്റ് ബിജെപിക്കുണ്ട്. കോണ്‍ഗ്രസിന് ഒന്നും.കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയും വിജയിച്ചവരുടെ കൂട്ടത്തിലുണ്ട്. മേഘാലയിലെ ഏക സീറ്റ് എന്‍സിപിക്കാണ്. ആന്ധ്രപ്രദേശിലെ നാല് സീറ്റും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേചി.