സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് ഒരു മരണവും ഉണ്ടായി. കണ്ണൂരില്‍ എക്‌സൈസ് വകുപ്പിലെ ഡ്രൈവര്‍ സുനിലാണ് മരിച്ചത്.
രോഗമുക്തി 89 പേര്‍ക്കുണ്ടായി. രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്ത് നിന്നും 29 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇന്നും സമ്പര്‍ക്കം വഴി രോഗം ബാധിച്ചു. 3 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായത്.
രോഗികള്‍ ജില്ല തിരിച്ച്
പാലക്കാട് -14
കൊല്ലം -14
കോട്ടയം, പത്തനംതിട്ട -11
ആലപ്പുഴ -9
എറണാകുളം, തൃശൂര്‍, ഇടുക്കി -6
തിരുവനന്തപുരം, കോഴിക്കോട് -5
മലപ്പുറം, കണ്ണൂര്‍-4
കാസര്‍കോട് -3
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -190
ഹോട്ട്‌സ്‌പോട്ടുകള്‍ -108
റാപ്പിഡ് ടെസ്റ്റിന് സൗകര്യം ഇല്ലാത്ത ഗള്‍ഫ് രാജ്യങ്ങളില്‍ ട്രൂനെറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കാന്‍ കേരളം എയര്‍ലൈന്‍ കമ്പനികളുമായി ഇതിന് വേണ്ടി ചര്‍ച്ച നടക്കുന്നു.