സമാധാനത്തിന് ധാരണ

0

ഇന്ത്യയും ചൈനയും തമ്മില്‍ സമാധാനത്തിന് ധാരണ. വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയൂം തമ്മിലാണ് ടെലിഫോണ്‍ ചര്‍ച്ച നടത്തിയത്.

ചൈന അതിര്‍ത്തി ലംഘിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് എസ് ജയശങ്കര്‍ പറഞ്ഞു. ചൈനീസി സേനകളുടെ ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ സൈന്യമാണ് അതിര്‍ത്തി ലംഘിച്ചതെന്ന വാദം വാങ് യീ ആവര്‍ത്തിച്ചു.

ഇരുഭാഗത്തു നിന്നും സംഘര്‍ഷത്തിലേക്ക് നയിക്കുന്ന യാതൊന്നും ചെയ്യില്ല എന്ന ധാരണയിലാണ് യോഗം അവസാനിച്ചത്.