പ്രവാസികള്‍ക്ക് പ്രഹരം

0

വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്ന എല്ലാ പ്രവാസികളും ഇനി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ടി വരും. വന്ദേ ഭാരത് മിഷനിലൂടെ വരുന്നവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നത്. ഇന്നത്തെ മന്ത്രിസഭാ യോഗമാണ് വന്ദേ ഭാരത് മിഷനിലൂടെ വരുന്നവര്‍ക്കും നിബന്ധന പ്രാബല്യത്തിലാക്കാന്‍ തീരുമാനിച്ചത്. ഇതോടെ വിദേശത്ത് നിന്ന് വരുന്നവര്‍ക്കെല്ലാം നിബന്ധന പ്രാബല്യത്തിലാവും.

പ്രവാസി സംഘടനകളും പ്രതിപക്ഷവും ഒന്നിച്ചെതിര്‍ക്കുമ്പോഴാണ് നിബന്ധന എല്ലാവര്‍ക്കും ബാധകമാക്കുന്നത്. അതിനാല്‍ തന്നെ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം പ്രവാസികളിലും അവരുടെ കുടുംബാംഗങ്ങളിലും ഉണ്ടാവും. പ്രതിപക്ഷവും ബിജെപിയും പ്രത്യക്ഷ സമരം കൂടുതല്‍ ശക്തമാക്കും എന്നാണറിവ്.