ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുമായി ഉണ്ടാക്കിയ ധാരണ ചൈന ലംഘിച്ചു. നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ ഭാഗത്തേക്ക് ചൈനീസ് സേന കടന്നുവെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ.
കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ് വരയിലെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ എന്ന നിയന്ത്രണ രേഖ ചൈന മറികടന്നു. തടയാന്‍ ശ്രമിച്ച ഇന്ത്യന്‍ സൈനികരെ ആക്രമിച്ച് മൂന്ന് സൈനികരെ വധിക്കുകയും ചെയ്തു. തിരിച്ചടിയില്‍ ചൈനയുടെ ഭാഗത്തും മരണങ്ങള്‍ ഉണ്ടായി. സൈനിക നയതന്ത്ര ധാരണ ചൈന മാനിച്ചിരുന്നെങ്കില്‍ സംഘര്‍ഷവും മരണങ്ങളും ഒഴിവാക്കാമായിരുന്നു.
നിയന്ത്രണ രേഖ മാനിച്ചും അതിനുള്ളിലും മാത്രമാണ് എന്നും ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍. ചൈനയും ഇത് മാനിക്കുമെന്നാണ് പ്രതീക്ഷ. അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും തുടരേണ്ട ആവശ്യകതയില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുമെന്നും എന്നാല്‍ രാജ്യത്തിന്റെ പരമാധികാരം കാത്തുസൂക്ഷിക്കുമെന്നും വിദേസകാര്യ വക്താവ് പറഞ്ഞു.