സിപിഎം നേതാവും ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളിയുമായ പി കെ കുഞ്ഞനന്തന്‍ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗമാണ്.
ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 13 ാം പ്രതിയായ കുഞ്ഞനന്തന് നിയമവിരുദ്ധമായ പരോള്‍ അനുവദിച്ചത് ഏറെ വിവാദമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിയായിട്ടും ജയിലിന് പുറത്തായിരുന്നു കുഞ്ഞനന്തന്‍. 257 ദിവസമാണ് പരോള്‍ അനുവദിച്ചത്. 135 ദിവസത്തെ പരോളും 122 ദിവസത്തെ അടിയന്തര പരോളും ലഭിച്ചു.
അനാരോഗ്യം ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയുമായി കുഞ്ഞനന്തന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിദ്ഗ്ദ ചികിത്സ ആവശ്യമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി മൂന്ന് മാസം ജാമ്യം അനുവദിച്ചു.