പൊല്‍ ആപ്പ് വന്നു

0

സംസ്ഥാന പൊലീസിന്റെ പുതിയ ആപ്പ് പൊല്‍ ആപ്പ് നിലവില്‍ വന്നു. പൊലീസിന്റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാവുന്ന സംവിധാനമാണിത്. 27 സേവനങ്ങള്‍ ഇതിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിക്കും.

സാധാരണക്കാര്‍ക്ക് കൂടി എളുപ്പം ഉപയോഗിക്കാന്‍ കഴിയും വിധമാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ രജിസ്റ്റര്‍ ചെയ്ത മൂന്ന് മൊബൈല്‍ നമ്പറിലേക്ക് ആപ്പ് ഉപയോഗിക്കുന്നയാളുടെ ലൊക്കേഷന്‍ അയയ്ക്കാന്‍ കഴിയും. അത്യാവശ്യ സമയത്ത് ഈ നമ്പറുകളിലേക്ക് എസ്ഒഎസ് കാള്‍ ചെയ്യാനും കഴിയും.

മുഖ്യമന്ത്രി പിണറായി വിജയന്‍ ആപ്പ് ഉദ്ഘാടനം ചെയ്തു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ പങ്കെടുത്തു.