സമവായത്തില്‍

0

ഇന്ത്യയുമായുള്ള തര്‍ക്കങ്ങള്‍ സമവായത്തിലെത്തിയതായി ചൈന. അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് സൈനിക-നയതന്ത്ര തല ആശയവിനിമയം നടക്കുന്നുണ്ടെന്ന് ചൈനീസ് വക്താവ് ഹുവാ ചുന്‍യിങ് അറിയിച്ചു.

കഴിഞ്ഞയാഴ്ച നടന്ന ലഫ്റ്റനന്റ് ജനറല്‍ തല ചര്‍ച്ചക്ക് ശേഷം സ്ഥിതഗതികള്‍ ഏറെക്കുറെ മെച്ചപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളുടേയും സൈനികര്‍ അതിര്‍ത്തി പ്രദേശത്ത് നിന്ന് പിന്‍വാങ്ങുകയും ചെയ്തു. ഇതിന് ശേഷം ആദ്യമായാണ് ചൈനയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ കുറയ്ക്കാന്‍ ഇരു രാജ്യങ്ങളും ആശയവിനിമയം തുടരുകയാണെന്നും ചൈനീസ് വക്താവ് പറഞ്ഞു.