സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള ദിവസമാണ് ഇന്ന്. ഇവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 33 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍. ഏഴ് പേര്‍ക്ക് സമ്പര്‍ക്കം മൂലവും രോഗബാധിതരായി. 10 പേര്‍ക്ക് രോഗമുക്തി.
സംസ്ഥാനത്ത് കോവിഡ് മൂലമുള്ള മരണം ആറായി. കണ്ണൂര്‍ ധര്‍മ്മടം ആസിയയാണ് അവസാനം മരിച്ചത്. 61 വയസായിരുന്നു. സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ജനപ്രതിനിധികള്‍ ഉറപ്പ് തന്നിട്ടുണ്ട്. എംപിമാരുടേയും, എംഎല്‍എമാരുടേയും യോഗമാണ് പിന്തുണ നല്‍കിയത്.
പാലക്കാട് – 29
കണ്ണൂര്‍ -8
കോട്ടയം -6
മലപ്പുറം, എറണാകുളം -5
തൃശൂര്‍, കൊല്ലം -4
കാസര്‍കോട്, ആലപ്പുഴ -3
പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -9
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ – 68