കോവിഡ് സ്ഥിതിവിശേഷം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ബുധനാഴ്ച വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് സര്‍വകക്ഷിയോഗം ചേരുക. സര്‍വകക്ഷിയോഗം ചേരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിയതി പ്രഖാപിക്കുമ്പോള്‍ തങ്ങളോട് ആലോചിച്ചില്ലെന്ന് പ്രതിപക്ഷം പരാതിപ്പെടുന്നു. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കും.
ചൊവാഴ്ച ജനപ്രതിനിധികളുടെ യോഗവും ചേരുന്നുണ്ട്. എംഎല്‍എമാരും എംപിമാരുമാണ് പങ്കെടുക്കുക. ഇത്രയും കാലം തങ്ങളെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞിട്ടുണ്ട്.