രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കൂടുതല്‍ ഇളവുകളോടെയാണ് നാലാംഘട്ട ലോക്ക് ഡൗണ്‍. ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച അന്തിമ മാര്‍ഗനിര്‍ദേശം തയ്യാറായി.
മെട്രോ, വിമാന സര്‍വീസ് നാലാഘട്ടത്തിലും ഉണ്ടാകില്ല. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കും. അന്തര്‍ സംസ്ഥാന ബസ് യാത്രകള്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെ അനുവദിക്കും. ആഭ്യന്തര വിമാന സര്‍വീസ് വൈദ്യസഹായം പോലുള്ള അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാകും അനുവദിക്കുക.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല. പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. ഹോട്ടലുകളും ഭക്ഷണ ശാലകളും തുറക്കരുത്. സിനിമാശാലകളും മാളുകളും പ്രവര്‍ത്തിക്കാന്‍ പാടില്ല. ജിംനേഷ്യം, സ്വിമ്മിങ്ങ്പൂളുകള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹാളുകള്‍ തുടങ്ങിയവ തുറക്കരുത്.
ആരാധനാലയങ്ങള്‍ തുറക്കരുത്.
എല്ലാതരം ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കണം
രാജ്യത്ത് നിലവിലുള്ള സാമൂഹിക അകല നിയന്ത്രണം തുടരണമെന്നും കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം ഇറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
അന്തര്‍ജില്ലാ യാത്രകള്‍ക്ക് അനുമതി. ബസുകള്‍ക്കും അനുമതിയുണ്ട്.
രാത്രി സഞ്ചാരം അനുവദിക്കില്ല. രാത്രി 7 മുതല്‍ രാവിലെ 7 വരെ സഞ്ചാരം പാടില്ല
65 വയസിന് മുകളില്‍ ഉള്ളവരും 10 വയസ്സില്‍ താഴെയുള്ളവരും ഗര്‍ഭിണികളും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും വീട്ടിനകത്ത് തന്നെ കഴിയണം