രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടാനിരിക്കെ സ്വന്തമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് സംസ്ഥാനങ്ങള്‍.
തമിഴ്‌നാടും. മഹാരാഷ്ട്രയും ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ഗ്രീന്‍ സോണുകളില്‍ കൂടുതല്‍ ഇളവുകളുണ്ടാകുമെന്ന് മഹാരാഷ്ട്ര ചീഫ് സെക്രട്ടറി അജോയ് മെഹ്ത പറഞ്ഞു. സംസ്ഥാനത്തെ മുംബൈ അടക്കമുള്ള തീവ്ര ബാധിത മേഖലകളില്‍ നേരത്തെ തന്നെ ലോക്ക് ഡൗണ്‍ നീട്ടിയിരുന്നു. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 30,000 കടന്നു.
രോഗബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടുന്നതെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി അറിയിച്ചു. കോവിഡ് കുറവുള്ള മേഖലകളിലും ഗ്രീന്‍ സോണുകളിലും കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും. 100 ജീവനക്കാരുമായി വ്യവസായ ശാലകള്‍ തുറക്കും. ഹോട്ട് സ്‌പോട്ടുകള്‍ക്ക് പുറത്ത് പകുതി ജീവനക്കാരുമായി സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കും.