സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. എന്നാല്‍ ഇതിന് നിബന്ധനകള്‍ വെച്ചത് ശരിയല്ല. നിബന്ധനകള്‍ മാറ്റുകയോ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുകയോ വേണം.
വായ്പയ്ക്ക് 9 ശതമാനമാണ് പലിശ. ഇത് ഇനിയും കൂടാനാണ് സാധ്യത. അതിനാല്‍ റിസര്‍വ് ബാങ്കില്‍ നിന്ന് നേരിട്ട് വായ്പയെടുക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണം. അല്ലെങ്കില്‍ സംസ്ഥാനങ്ങളുടെ ബോണ്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച് വായ്പ അനുവദിക്കണം
തൊഴിലുറപ്പ് പദ്ധതിക്കായി 40,000 കോടി രൂപ അധികമായി വകയിരുത്തിയതിനെ സ്വാഗതം ചെയ്യുന്നു. തുക ഇനിയും കൂട്ടേണ്ടിവരും. തൊഴിലുറപ്പ് തൊഴിലാളികളുടെ അക്കൗണ്ടില്‍ മുന്‍കൂറായി പണം നിക്ഷേപിച്ച് മാസ വരുമാനത്തില്‍ നിന്ന് ചെറിയ തുക ഈടാക്കുകയാണെങ്കില്‍ കോടിക്കണക്കിന് മനുഷ്യര്‍ക്ക് സഹായകരമാകുമെന്നും തോമസ് ഐസക്ക് പറഞ്ഞു.