ട്രെയിന്‍ സമയക്രമം

0

നാളെ മുതല്‍ തുടങ്ങുന്ന ട്രെയിന്‍ സര്‍വീസിന്റെ സമയക്രമം റെയില്‍വെ പുറത്തുവിട്ടു. ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കില്ല. ഐആര്‍സിടിസി സൈറ്റിലൂടെ ബുക്ക് ചെയ്ത ടിക്കറ്റുമായി വേണം റെയില്‍വെ സ്റ്റേഷനില്‍ എത്താന്‍. ആദ്യഘട്ടം തിരുവനന്തപുരം അടക്കം 15 പ്രധാന നഗരങ്ങളിലേക്കാണ് സര്‍വീസ്.

യാത്രക്കാര്‍ മാസ്‌ക്ക് ധരിക്കണം. കോച്ചുകളില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സ്‌ക്രീനിംഗ് നടത്തും. രോഗലക്ഷണമുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. യാത്രക്കാര്‍ പൂര്‍ണമായും സഹകരിക്കണമെന്നും റെയില്‍വെ അറിയിച്ചു.

13 ന് രാവിലെ 11.25 ന് ദില്ലിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 15ന് പുലര്‍ച്ചെ 5.25ന് തിരുവനന്തപുരത്ത് എത്തും. 15ന് രാത്രി 7.45 ന് മടങ്ങി 17ന് ഉച്ചക്ക് 12.40 ന് ഡല്‍ഹിയില്‍ എത്തും. കേരളത്തില്‍ എറണാകുളം ജംഗ്ഷന്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ മാത്രമാകും സ്‌റ്റോപ്പ്. വിശദാംശങ്ങള്‍ക്ക് www.irctc.co.in