സംസ്ഥാനത്ത് മൂന്നിടത്ത് പാത ഇരട്ടിപ്പിക്കലിന് അനുമതി നല്‍കിയതായി റെയില്‍വെ. ആലപ്പുഴ-കായംകുളം , എറണാകുളം-കുമ്പളം, കുമ്പളം-തുറവൂര്‍ പാതകളാണ് ഇരട്ടിപ്പിക്കുക, നേരത്തെ മരവിപ്പിച്ച് നിര്‍ത്തിയയാതിരുന്നു ഈ പാതകള്‍.
ആലപ്പുഴ – കായംകുളം പാതക്കായി 1,439 കോടിയാണ് ചെലവഴിക്കുക. എറണാകുളം -കുമ്പളം 189 കോടി രൂപ, കുമ്പളം -തുറവൂര്‍ 250 കോടി എന്നിങ്ങനെയും ചെലവഴിക്കും. സംസ്ഥാനത്ത് റെയില്‍വെ വികസനത്തിന് ഏറെ സഹായകരമാവും ഈ നീക്കം.