HomeKeralaഇതര സംസ്ഥാന തൊഴിലാളികളുമായി ആദ്യ ട്രെയിന്‍ ഇന്ന്

ഇതര സംസ്ഥാന തൊഴിലാളികളുമായി ആദ്യ ട്രെയിന്‍ ഇന്ന്

ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കേരളത്തില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ ഇന്ന് പുറപ്പെടും. ഇന്ന് വൈകീട്ട് ആറിന് ആലുവയില്‍ നിന്നാണ് പ്രത്യേക ട്രെയിന്‍ പുറപ്പെുന്നത്. ആലുവയില്‍ നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്കാണ് 1200 യാത്രക്കാരുമായി ട്രെയിന്‍ പോകുന്നത്.

നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ ആയതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള തൊഴിലാളികളെ കയറ്റില്ല. വിവിധ ക്യാമ്പുകളില്‍ നിന്നുള്ള തൊഴിലാളികളെ പൊലീസുകാരാണ് റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കുക.

നാളെ മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ ഉണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത പറഞ്ഞു. അതിനാല്‍ തൊഴിലാളികള്‍ തിരക്ക് കൂട്ടേണ്ടെന്നും സെക്രട്ടറി പറഞ്ഞു.

Most Popular

Recent Comments