സ്പ്രിങ്ക്‌ളര്‍ കരാര്‍ റദ്ദാക്കണം; പ്രതിപക്ഷ നേതാവ് കോടതിയില്‍

0

സ്പ്രിങ്ക്‌ളറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍. സ്പ്രിങ്ക്‌ളറിന്റെ സര്‍വറിലേക്ക് വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നത് നിര്‍ത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഇതുവരെ അപ് ലോഡ് ചെയ്ത വിവരങ്ങളുടെ ഉടമസ്ഥര്‍ക്ക് ഐടി സെക്രട്ടറി എം ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

നേരത്തെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും കരാറിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.