HomeIndiaകോവിഡ് ചികിത്സ സൗജന്യം; ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ജാമ്യമില്ലാകുറ്റം

കോവിഡ് ചികിത്സ സൗജന്യം; ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ജാമ്യമില്ലാകുറ്റം

രാജ്യത്ത് കോവിഡ് 19 ചികിത്സ സൗജന്യമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഉപകാര പ്രദമായ ഉത്തരവ് സാമ്പത്തിക ബുദ്ധിമുട്ടില്‍ വലയുന്ന സംസ്ഥാനങ്ങള്‍ക്കും ആശ്വാസമാകും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കും. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കോവിഡ് ചികിത്സ സൗജന്യമാക്കുന്നത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലുള്ള ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ജാമ്യമില്ലാ കുറ്റമാക്കി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. ആറുമാസം മുതല്‍ 7 വര്‍ഷം വരെയാണ് തടവ്ശിക്ഷ. തടവിന് പുറമെ എട്ട് ലക്ഷം രൂപ വരെ പിഴയും ഓര്‍ഡിനന്‍സില്‍ ചുമത്തിയിട്ടുണ്ട്. രാജ്യത്ത് പലയിടത്തും പ്രതിരോധ പ്രവര്‍ത്തനിടയില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് പതിവായപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. എപിഡമിക് ഡിസീസസ് നിയമത്തില്‍ മാറ്റം വരുത്തിയാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്.

ഓര്‍ഡിനന്‍സ് ഇറക്കിയതിനെ തുടര്‍ന്ന് നാളെ മുതല്‍ നടത്താനിരുന്ന പ്രതിഷേധം ഡോക്ടര്‍മാര്‍ ഉപേക്ഷിച്ചു. ഓര്‍ഡിനന്‍സിനെ കേരള ആരോഗ്യമന്ത്രി കെ കെ ഷൈലജ സ്വാഗതം ചെയ്തു. കേരളത്തില്‍ വേണ്ട സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Most Popular

Recent Comments