ഗള്‍ഫിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കല്‍; ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

0

ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പ്രവാസികളെ തിരിച്ചെത്തിക്കണമെന്നും രോഗം ബാധിച്ചവര്‍ക്ക് ചികിത്സയും ഭക്ഷണവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് എം കെ രാഘവന്‍ എംപിയും പ്രവാസി ലീഗല്‍ സെല്‍ തുടങ്ങി.വരാണ് ഹര്‍ജികള്‍ നല്‍കിയത്.

വിസിറ്റിംഗ് വിസയിലും ടൂറിസ്റ്റ് വിസയിലും പോയ നിരവധി പേര്‍ ഗള്‍ഫ് നാടുകളില്‍ കുടുങ്ങിയിട്ടുണ്ട്. നിരവധി പ്രവാസികള്‍ രോഗബാധിതരുമാണ്. രോഗമില്ലാത്തവരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിമാനം അയക്കണം എന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

തങ്ങളുടെ പൗരന്മാരെ കൊണ്ടുപോകണമെന്ന് യുഎഇ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യം നടപ്പാക്കാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാറുകള്‍ പുനപരിശോധിക്കും എന്നാണ് യുഎഇ നിലപാട്.