വൃത്തിയും ശുദ്ധവുമായ സാധനങ്ങള്‍ ലഭ്യമാകുന്ന 20 ലക്ഷം സുരക്ഷ സ്‌റ്റോര്‍ റീട്ടെയില്‍ ഷോപ്പുകള്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തിലും കോവിഡ് വൈറസ് വ്യാപനം തുടരുന്നതിനാലും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇവിടുത്തെ പ്രവര്‍ത്തനം. സാനിറ്റൈസേഷന്‍, സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് എന്നിവ കൃത്യമായി നടപ്പാക്കും.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും സുരക്ഷ സ്‌റ്റോറുകള്‍ ആരംഭിക്കുക. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ എഫ്എംസിജി കമ്പനികളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര കണ്‍സ്യൂമര്‍ അഫയേഴസ് സെക്രട്ടറി പവന്‍ കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. നിര്‍മാണ സ്ഥലത്ത് നിന്ന് തൊട്ട് റീട്ടെയില്‍ ഷോപ്പ് വരെയും കേന്ദ്രം നിഷ്‌ക്കര്‍ഷിക്കുന്ന നിബന്ധനകള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം. 45 ദിവസങ്ങള്‍ക്കുള്ളില്‍ ഷോപ്പുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പവന്‍കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.