മുണ്ടൂർ നെഹ്റു മണ്ഡപം മേൽക്കൂരയുടേയും ബസ് കാത്തിരിപ്പു കേന്ദ്രത്തിൻ്റേയും നിർമ്മാണ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം .എൽ.എ നിർവഹിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ ഉഷാദേവി അധ്യക്ഷത വഹിച്ചു.
എം എൽ എ യുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം നടത്തുന്നത്.
ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ റീജ ടീച്ചറെ ചടങ്ങിൽ ആദരിച്ചു. പൊതുമരാമത്ത് വകുപ്പ് പുഴയ്ക്കൽ റോഡ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനിയർ രജിത റിപ്പോർട്ട് അവതരിപ്പിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. ലെനിൻ സ്വാഗതവും ഗ്രാമപഞ്ചായത്തംഗം മേരി പോൾസൺ നന്ദിയും പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം ലിനി ഷാജി, ഗ്രാമപഞ്ചായത്തംഗങ്ങളായ അജിത ഉമേഷ്, ലിന്റ്റി ഷിജു, പ്രമീള സുബ്രഹ്മണ്യൻ, ബീന ബാബുരാജ്, യു.വി. വിനേഷ്, മിനി പുഷ്കരൻ, സുഷിത ബാനിഷ്, അഖില പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.




































