തൃശൂർ : തൃശൂർ പ്രസ് ക്ലബ്ബ് ഓണാഘോഷം മന്ത്രി കെ.രാജൻ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. രാവിലെ മുതൽ തുടങ്ങിയ പരിപാടി ഓണസദ്യയോടെ സമാപിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്.പ്രിൻസ്, മേയർ എം.കെ.വർഗീസ്, ഡെപ്യുട്ടി മേയർ എം.എൽ.റോസി, ഡി.ഐ.ജി എസ്.ഹരിശങ്കർ, കൗൺസിലർ പൂർണിമ സുരേഷ്. ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ്, സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്ബ്, ടി.കെ.സുധീഷ്, ജോസ് വള്ളൂർ, കെ.കെ.വത്സരാജ്, എം.എസ്.സമ്പൂർണ, സുന്ദരൻ കുന്നത്തുള്ളി, അലക്‌സാണ്ടർ സാം, എൻ.ശ്രീകുമാർ, പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് എം.ബി.ബാബു, സെക്രട്ടറി രഞ്ജിത്ത് ബാലൻ എന്നിവർ സംസാരിച്ചു.
പൂക്കള മത്സരം, വിവിധ കലാ-കായിക മത്സരങ്ങൾ, ഓണസദ്യ, വടം വലി എന്നിവ ഉണ്ടായിരുന്നു.