ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തലിനെ തടയുമെന്ന് ലൈംഗികാരോപണം തന്നെ നേരിടുന്ന സി കൃഷ്ണകുമാര്‍. രേഖാമൂലം പരാതി ഇല്ലാത്ത രാഹുലിനെ തടയുമെന്നാണ് രേഖാമുലം പരാതിയുള്ള കൃഷ്ണകുമാറിന്റെ ഭീഷണി.
രാഹുല്‍ പാലക്കാട് വന്നാല്‍ തടയുമെന്നാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടും ലൈംഗികാതിക്രമ പരാതിയിലെ കുറ്റാരോപിതനുമായ സി കൃഷ്ണകുമാറിന്റെ ഭീഷണി. എംഎല്‍എയെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ല. ക്ലബുകളുടേയോ റസിഡന്‍സ് അസോസിയേഷന്‍ പരിപാടികളിലും തടയും എന്നാണ് യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്ന് രേഖമൂലം പരാതിയുള്ള സി കൃഷ്ണകുമാര്‍ പറയുന്നത്.
ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരനാണ് യുവതി പരാതി നല്‍കിയത്. പരാതി കിട്ടിയതായും അന്വേഷിക്കുമെന്നും പ്രസിഡണ്ട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊരു കള്ളപ്പരാതിയാണെന്നും കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരാണ് പിന്നിലെന്നുമാണ് കുറ്റാരോപിതനായ സി കൃഷ്ണകുമാറിന്റെ വാദം.
എന്നാല്‍ സി കൃഷ്ണകുമാറിനെ പാര്‍ടിയില്‍ നിന്ന് പുറത്താക്കണമെന്ന് പരാതിക്കാരിയായ യുവതി ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി തവണ തന്നെ ലെഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് യുവതി പറയുന്നത്.