ചെണ്ട് മല്ലി കൃഷിയിൽ വിജയഗാഥ തുടർന്ന് ഗുരുവായൂർ നഗരസഭ

0

ഓണത്തിന് ഒരു കൊട്ട പൂവ്

ഗുരുവായൂർ നഗരസഭയുടെ പുഷ്പനഗരം പദ്ധതിയുടെ ഭാഗമായുള്ള ചെണ്ടുമല്ലി കൃഷിയുടെ നഗരസഭാതല വിളവെടുപ്പ് ഉത്സവത്തിൻ്റെ ഉദ്ഘാടനം കർഷകയായ സുജാത സുകുമാരന്റെ വസതിയിൽ നഗരസഭ ചെയർപേഴ്സൺ എം കൃഷ്ണദാസ് നിർവഹിച്ചു.

വാർഷിക പദ്ധതിയിൽ ഒരു ലക്ഷം രൂപ വകയിരുത്തി 25 ക്ലസ്റ്ററുകളിലായി 25,000 ചെണ്ടുമല്ലി തൈകളാണ് കൃഷിഭവൻ വഴി വിതരണം നടത്തിയത്. കഴിഞ്ഞ നാല് വർഷമായി ചെണ്ടുമല്ലി കൃഷി ചെയ്ത് വിപണിയിലേക്ക് എത്തിക്കുക വഴി മറുനാടൻ പൂക്കളുടെ ആധിപത്യം ഇല്ലാതാക്കുന്നതിനും സ്വന്തമായി ഒരു ബദൽ അവതരിപ്പിക്കാനും നഗരസഭയ്ക്ക് ഈ പദ്ധതി വഴി കഴിഞ്ഞു.

ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്‌മ ഷനോജ് അധ്യക്ഷത വഹിച്ചു.
അഡീഷണൽ കൃഷി ഓഫീസർ ശശീന്ദ്ര പദ്ധതി വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ.എം ഷഫീർ, ഷൈലജ സുതൻ, ബിന്ദു അജിത് കുമാർ, എ സായിനാഥൻ, കൗൺസിലർമാരായ സുബിത സുധീർ, ബിബിത മോഹൻ, പൂക്കോട് കൃഷി ഓഫീസർ പി രജിത്ത്, തൊഴിലുറപ്പ് അസിസ്റ്റന്റ് എൻജിനീയർ അബി, തൈക്കാട് കൃഷി ഓഫീസർ വി.സി രജിന എന്നിവർ സംസാരിച്ചു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു