പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷീര കർഷക സംഗമം

0

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷീര കർഷക സംഗമം പൊതുസമ്മേളനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ക്ഷീരവികസന വകുപ്പിൻ്റെയും പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെയും പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിലുൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ക്ഷീരസംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ചിറ്റിലപ്പിള്ളി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ക്ഷീരകർഷക സംഗമം സംഘടിപ്പിച്ചത്.

ക്ഷീരവികസന വകുപ്പിൻ്റെ വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ക്ഷീരകർഷക സംഗമം പുഴയ്ക്കൽ ക്ഷീര വികസന യൂണിറ്റിന്റെ പരിധിയിലുള്ള ക്ഷീരകർഷകരുടെ കൂട്ടായ്മയുടെ വേദിയാണ്. ക്ഷീരകർഷക സംഗമത്തോട് അനുബന്ധിച്ച് ആഗസ്റ്റ് 16 മുതൽ 22 വരെ കുട്ടികൾക്കുള്ള ചിത്രരചനാമത്സരങ്ങൾ, കർഷകർക്കുള്ള ശിൽപശാല, ക്ഷീരോത്പന്ന നിർമ്മാണ പരിശീലനം, ക്ഷീരസംഘം ജീവനക്കാർക്കുള്ള ശിൽപശാല സെമിനാർ, സാംസ്‌കാരിക സായാഹ്നം, ഘോഷയാത്ര, ക്ഷീര വികസന സെമിനാർ, ക്ഷീരകർഷകരെ ആദരിക്കൽ, ഡയറി ക്വിസ്, ഡയറി എക്‌സിബിഷൻ, പൊതു സമ്മേളനം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ചിക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ് ക്ഷീര വികസന വകുപ്പ് പദ്ധതി വിശദീകരണം നടത്തി. ചിറ്റിലപ്പിളി ക്ഷീര സംഘം വൈസ് പ്രസിഡന്റ് ടി. എസ് രാജൻ സ്വഗതവും ക്ഷീര വികസന ഓഫീസർ സി. ജെ ജാസ്മിൻ നന്ദിയും പറഞ്ഞു.

ജില്ലാ പഞ്ചായത്തംഗം ലിനി ടീച്ചർ, പുഴയ്ക്കൽ ബ്ലോക്ക്പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജ്യോതി ജോസഫ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രഞ്ജു വാസുദേവൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസി സാജൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി. എസ് ശിവരാമൻ, ആനി ജോസ്, പി.വി ബിജു, സി.എ സന്തോഷ്, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ, തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി, കേരള ഫീഡ്സ് ചെയർപേഴ്സൺ കെ. ശ്രീകുമാർ, ഇ.ആർ.സി.എം.പി.യു ചെയർപേഴ്സൺ സി.എൻ വൽസലൻ പിള്ള, പറമ്പായി ക്ഷീര സംഘം പ്രസിഡന്റ് സിബി തോമസ്, കോഴിക്കുന്ന് ക്ഷീര സംഘം പ്രസിഡൻ്റ് കെ.എൻ വിജയൻ, തുടങ്ങിയവർ സംസാരിച്ചു.