ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റോട്ടറി ക്ലബിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂലായ് 12ന് നടക്കും. ശനിയാഴ്ച വൈകീട്ട് ഏഴിന് മയില്‍വാഹനം കമ്മ്യൂണിറ്റി ഹാളില്‍ ചേരുന്ന സ്ഥാനാരോഹണ ചടങ്ങ് വി കെ ശ്രീകണ്ഠന്‍ എം പി ഉദ്ഘാടനം ചെയ്യും. റോട്ടറി മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ എ വി പതിയും, മിസ്സ് കേരള അരുണിമ ജയനും മുഖ്യാതിഥികളായിരിക്കും.
വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണം നടത്തുമെന്നും നിയുക്ത പ്രസിഡണ്ട് ഡോ. സി ആര്‍ കൃഷ്ണകുമാര്‍, സെക്രട്ടറി ഡോ. പി ജിഷ് പ്രകാശ് എന്നിവര്‍ അറിയിച്ചു. കൂടാതെ പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടാകും.
ഭാരവാഹികള്‍ :
ഡോ. ആര്‍ സി കൃഷ്ണകുമാര്‍ (പ്രസിഡന്റ് ), മുണ്ടനാട്ട് ഉണ്ണികൃഷ്ണന്‍ (വൈസ് പ്രസിഡന്റ് )
ഡോ. പി. ജിഷ് പ്രകാശ് (സെക്രട്ടറി ), എന്‍ പുഷ്പരാജ് (ഖജാന്‍ജി ), രാമു ചാത്തനാത്ത് (ജോ. സെക്രട്ടറി), സന്ധ്യ മന്നത്ത് (ജി ജി ആര്‍)