87 പരാതികള്‍ തീര്‍പ്പാക്കി
കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്റെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. തൃശ്ശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് അനക്സ് ഹാളില്‍ രണ്ട് ദിവസങ്ങളിലായി നടത്തിയ അദാലത്തില്‍ 106 പരാതികള്‍ പരിഗണിച്ചു.
87 പരാതികള്‍ പൂര്‍ണമായും തീര്‍പ്പാക്കി. 19 പരാതികള്‍ അടുത്ത ഹിയറിങ്ങിനായി മാറ്റി വെച്ചു. വിവിധ സേവനങ്ങള്‍ സംബന്ധിച്ച പരാതികളും പട്ടികജാതി പീഡന പരാതികളും ജാതി അധിക്ഷേപ പരാതികളും അദാലത്തില്‍ പരിഗണിച്ചു. അദാലത്തിന്റെ രണ്ടാം ദിവസത്തില്‍ പുതിയതായി 12 പരാതികള്‍ കൂടി ലഭിച്ചു.
കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശേഖരന്‍ മിനിയോടന്‍, മെമ്പര്‍മാരായ ടി.കെ വാസു, അഡ്വ. സേതു നാരായണന്‍ തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്‍കി. പൊലീസ്, റവന്യു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസം, ദേവസ്വം, വൈദ്യുതി, വനം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുത്തു.