കരുണ കാണിയ്ക്കണം, ഇന്ത്യക്ക് കത്തയച്ച് പാക്കിസ്താന്‍

0

പഹല്‍ഗാമില്‍ കാടത്തം കാണിച്ച പാക്കിസ്താന്‍ ഇപ്പോള്‍ നിലനില്‍പ്പിനായി ഇന്ത്യയോട് കേഴുന്നു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഭാരതത്തിന്റെ ശക്തി തിരിച്ചറിഞ്ഞ യുദ്ധം ആക്രമണം നിര്‍ത്താന്‍ അപേക്ഷിച്ചതിന് പിന്നാലെയാണ് പുതിയ കരച്ചില്‍.

പഹല്‍ഗാമിലെ ഇസ്ലാമിക ഭീകരതക്ക് പിന്നാലെ നരേന്ദ്ര മോദിയെന്ന ഇന്ത്യയുടെ എന്നത്തേയും ശക്തനായ പ്രധാനമന്ത്രി തിരിച്ചടിച്ചത് മറ്റ് മാര്‍ഗങ്ങള്‍ കൂടി ഉപയോഗിച്ചാണ്. അതില്‍ ഏറ്റവും പ്രധാനമാണ് സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത്. ഒരിക്കലും പാക്കിസ്താന്‍ പ്രതീക്ഷിക്കാത്ത നടപടിയായിരുന്നു ഇത്.

മുന്‍പ് കോണ്‍ഗ്രസ് ഭരണ കാലത്തൊക്കെ സൈന്യം വിജയം നേടുമ്പോഴും പാക്കിസ്താനുമായി ഒത്തുതീര്‍പ്പുണ്ടാക്കി സൈന്യത്തിന്റെ വീര്യം കെടുത്തുന്ന നടപടിയായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്തിരുന്നത്. എന്നാല്‍ പഹല്‍ഗാമിലെ ക്രൂരതയ്ക്ക് അവര്‍ ചിന്തിക്കാന്‍ കഴിയാത്ത ശിക്ഷ നാം കൊടുക്കും എന്ന നരേന്ദ്ര മോദിയുടെ വാക്കുകള്‍ പാക്കിസ്താനും അവരുടെ ചിലവില്‍ കഴിയുന്ന ഭീകരര്‍ക്കും പ്രഹരമാവുകയാണ്.

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം എന്ന് അപേക്ഷിച്ച് ഇന്ത്യക്ക് കത്ത് എഴുതിയിരിക്കുകയാണ് ഇപ്പോള്‍ പാക്കിസ്താന്‍. വെള്ളം ലഭിക്കാതെ വന്നാല്‍ പാക്കിസ്താനിലെ വലിയൊരു പ്രദേശമായ സിന്ധ് മേഖല മരുഭൂമിയായി മാറുമെന്ന ആശങ്കയും പാക്കിസ്താന്‍ കത്തില്‍ പറയുന്നു.

എന്നാല്‍ വെള്ളവും രക്തവും ഒന്നിച്ച് ഒഴുകില്ല എന്ന സുവ്യക്തമായ നിലപാടാണ് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും. അതിര്‍ത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കും വരെ കരാര്‍ മരവിപ്പിച്ച നടപടി തുടരും എന്നാണ് നിലവില്‍ ഭാരത നിലപാട്.