ചാലക്കുടി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് സമുച്ചയം ഉദ്ഘാടനം

0

ചാലക്കുടി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് സമുച്ചയത്തിന്റെ ഉദ്ഘാടനം റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു.
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 2 കോടി 20 ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സമുച്ചയം നിർമിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി ആശംസ അറിയിച്ചു.

അധ്യാപകരെ പുതിയ കാലത്തിലേക്ക് മാനസികമായി പരിവർത്തനം ചെയ്യാൻ കഴിയുന്ന വിധത്തിലുഉള്ള ആശയപ്രകടനങ്ങളുടെ കേന്ദ്രമായി മാറേണ്ടതാണ് വിദ്യാഭ്യാസ ഓഫീസുകൾ എന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. അഭിമാനകരമായ കഠിന പ്രയത്നത്തിലൂടെ തൃശൂർ ജില്ലയ്ക്ക് സംസ്ഥാന സർക്കാരിൻ്റെ സ്വർണ്ണക്കപ്പ് ഏറ്റുവാങ്ങാൻ അവസരം ഒരുക്കിയ എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരെയും സർക്കാരിന്റെ ഭാഗത്തുനിന്ന് മന്ത്രി ഒരിക്കൽ കൂടി അഭിനന്ദിച്ചു. ഇതിന് അവസരം ഒരുക്കിയ എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരെയും ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മാർച്ച് 29ന് ആദരിക്കുമെന്നും മന്ത്രി പറഞ്ഞു.

സനീഷ്‌കുമാർ ജോസഫ്  എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.കെ. രാമചന്ദ്രൻ എംഎൽഎ , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് എന്നിവർ മുഖ്യാതിഥികളായി.