നിയമസഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി ഭരണം ബിജെപിക്കെന്ന് സൂചിപ്പിച്ച് എക്‌സിറ്റ് പോള്‍ ഫലം. വിവിധ ഏജന്‍സികളുടെ ഫലങ്ങളില്‍ ബിജെപിയാണ് മുന്നില്‍.
മിക്ക ഫലങ്ങളും കോണ്‍ഗ്രസിന് മൂന്നാം സ്ഥാനം മാത്രമാണ് പറയുന്നത്. ചില സര്‍വേകളില്‍ കോണ്‍ഗ്രസിന് പൂജ്യം സീറ്റും പ്രവചിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖര്‍ അണിനിരന്ന തെരഞ്ഞെടുപ്പ് പ്രചാരണം ബിജെപിക്ക് വന്‍ നേട്ടം ഉണ്ടാക്കും എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപിക്ക് 50 മുതല്‍ 60 സീറ്റുകള്‍ വരെ പ്രവചിക്കുന്നുണ്ട്. ആം ആദ്മി പാര്‍ടിക്ക് 10 മുതല്‍ 40 വരെ സീറ്റുകള്‍ മാത്രമാണ് പറയുന്നത്. വീപ്രസൈഡ് സര്‍വേയില്‍ മാത്രമാണ് ആം ആദ്മി ഭരണം തുടരുമെന്ന് പറയുന്നത്.