സിവിൽ സ്റ്റേഷനും പരിസരവും എന്നും ശുചിത്വ പൂർണമായിരിക്കാൻ ജീവനക്കാരെല്ലാം ബാധ്യസ്ഥരാണെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. ജില്ലാ ശുചിത്വ മിഷൻ്റെ ആഭിമുഖ്യത്തിൽ മാലിന്യ മുക്ത നവകേരള ക്യാമ്പൈനിൻ്റെ ഭാഗമായി അയ്യന്തോൾ സിവിൽ സ്റ്റേഷൻ പരിസരം വൃത്തിയാക്കുന്നതിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എം എൽ റോസി അധ്യക്ഷത വഹിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി, ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ, കോർപ്പറേഷൻ ഹെൽത്ത് സൂപ്പർവൈസർ അബ്ദുൽ നാസർ സി കെ, കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, കളക്ടറേറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
തൃശൂർ കോർപ്പറേഷനിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ, കോർപ്പറേഷൻ ശുചീകരണ വിഭാഗം ജീവനക്കാർ, നാഷണൽ സേവിങ്സ് ജീവനക്കാർ എന്നിവർ ശുചീകരണ പ്രവർത്തനം നടത്തി.





































