തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന നെല്‍കര്‍ഷകര്‍ക്കുള്ള കൂലി ചെലവ് സബ്‌സിഡിയുടെ ആനൂകൂല്യ വിതരണോദ്ഘാടനം റവന്യൂ – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തിരഞ്ഞെടുത്ത 7 കര്‍ഷകര്‍ക്കുളള ധനസഹായം യോഗത്തില്‍ മന്ത്രി വിതരണം ചെയ്തു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ 57 പഞ്ചായത്തുകളിലെ നെല്‍ കര്‍ഷകര്‍ക്കായി 2 കോടി രൂപയാണ് ഈ വര്‍ഷം ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, മെമ്പര്‍മാരായ സജു, ഷീല അജയ ഘോഷ്, മായ ടീച്ചര്‍, ബെന്നി ആന്റണി, സുഗത ശശിധരന്‍, വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചപ്പന്‍ വടക്കന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഷേര്‍ളി തുടങ്ങിയവര്‍ പങ്കെടുത്തു.