ഷാരോൺ വധ കേസിൽ പ്രതി ഗ്രീഷക്ക് വധ ശിക്ഷ. നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതിയാണ് കേരളം കാത്തിരുന്ന വിധി പ്രഖ്യാപിച്ചത്.
മറ്റൊരു വിവാഹം കഴിക്കാനാണ് കാമുകനായ ഷാരോണിനെ ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്തു നൽകി കൊന്നത്. ലൈങ്ങിക ബന്ധത്തിനായി ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണ് വിഷം നൽകിയത്.
ഗ്രീഷ്മയെ അത്രമേൽ ഇഷ്ടമായിരുന്നു ഷാരോൺ വാവേ എന്നാണ് വിളിച്ചിരുന്നത്. വധ ശിക്ഷക്ക് പുറമെ രണ്ടു ലക്ഷം രൂപയുടെ പിഴയുമുണ്ട്. തട്ടിക്കൊണ്ടുപോയി കൊലപാതകം നടത്തിയതിനു 10 വർഷവും അന്വേഷണം വഴി തെറ്റിച്ചതിനു 5 വർഷവും തടവ് ശിക്ഷ ഉണ്ട്.
കുറ്റകൃത്യത്തിൽ പങ്കാളിയായ അമ്മാവൻ നിർമൽ കുമാറിന് 3 വർഷത്തെ തടവ് ശിക്ഷ ഉണ്ട്. തെളിവിന്റെ അഭവത്തിൽ അമ്മയെ വെറുതെ വിട്ടിരുന്നു.
വിഷം കുടിച്ചു ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാരോൺ അതി കഠിനമായ വേദനയാണ് അനുഭവിച്ചത്. ഒരു തുള്ളി വെള്ളം പോലും ഇറക്കാനായില്ല. അന്തരിക അവയവങ്ങൾ അഴുകിപോയിരുന്നു.
പ്രതിയുടെ പ്രായം അടക്കം മറ്റൊന്നും പരിഗണിക്കാൻ ആവില്ലെന്നു ജഡ്ജി വിധിയിൽ പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായ കേസ് ആണ് ഇതെന്ന വാദം പ്രോസീക്യൂഷൻ വാദം അംഗീകരിക്കുകയാണ് എന്നും കോടതി പറഞ്ഞു.