തൃശൂർ പ്രസ്ക്ലബിൽ ക്രിസ്മസ് ആഘോഷം

0

തൃശൂർ പ്രസ് ക്ലബിൽ ക്രിസ് മസ് ആഘോഷിച്ചു. ഫാ. ഡോ. പോൾ പൂവത്തിങ്കൽ  മുഖ്യാതിഥിയായി.  സംഗീതത്തിലെന്നപോലെ സമൂഹത്തിലും സ്വരച്ചേർച്ച ഉണ്ടാകണം. ഐക്യം നഷ്ടപ്പെടുന്പോഴാണു രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളുണ്ടാകുന്നത് എന്ന് പോൾ പൂവത്തിങ്കൽ പറഞ്ഞു.

നടി ശ്രാവണ, ആയുർ ജാക്ക് ഫാം ഉടമ വർഗീസ് തരകൻ എന്നിവർക്കൊപ്പം ക്രിസ്മസ് കേക്ക് മുറിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. പ്രസ് ക്ലബ് പാട്ടു ക്ലബിന്‍റെ നേതൃത്വത്തിൽ സംഗീതവിരുന്നുമൊരുക്കി. പ്രസ് ക്ലബ് സെക്രട്ടറി രഞ്ജിത് ബാലൻ, പ്രസിഡന്‍റ് എം.ബി. ബാബു എന്നിവർ സംസാരിച്ചു.