പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 ലെ പാങ്കുളം ശുചീകരണ പ്രവര്‍ത്തനത്തിൻ്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വ്വഹിച്ചു. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു പ്രവർത്തനം.
ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പരിധിയിലെ 5 വിദ്യാലയങ്ങളും 9 ഓഫീസുകളും മുഴുവന്‍ അങ്കണവാടികളും ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബീന സുരേന്ദ്രന്‍ അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ ഷീബ സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം റീന ഫ്രാന്‍സിസ്, പഞ്ചായത്തംഗം കെ.കെ പ്രകാശന്‍, പഞ്ചായത്ത് സെക്രട്ടറി ജി. സബിത എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എം പുഷ്പാകരന്‍, അസിസ്റ്റൻ്റ് സെക്രട്ടറി എം.കെ വിജയന്‍, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ഹരിത കേരളം മിഷന്‍ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സോഷ്യല്‍ സര്‍വ്വീസ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.