നവീന്‍ ബാബുവിനെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട്

0
നവീന്‍ ബാബുവിനെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ലാന്‍ഡ് റവന്യു ജോയിൻ്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കിയത്.

ജോയിൻ്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് റവന്യു മന്ത്രി കെ രാജന് കൈമാറി. റിപ്പോര്‍ട്ടില്‍ തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞതായി കലക്ടറുടെ പരാമര്‍ശം ഉണ്ട്. എന്നാല്‍ അത് എന്തിനെ പറ്റിയാണെന്നതില്‍ സൂചനയില്ല.

എഡിഎമ്മിൻ്റെ മരണ ശേഷം കലക്ടര്‍ നല്‍കിയ പ്രഥമിക റിപ്പോര്‍ട്ടില്‍ ഈ പരാമാര്‍ശം ഉണ്ടായിരുന്നില്ലെന്നത് ശ്രദ്ദേയമാണ്. പുതുതായി ചേര്‍ത്ത മൊഴിക്ക് പിന്നില്‍ ഗൂഢോദ്ദേശം ഉണ്ടോ എന്നതാണ് ആരോപണം. ഇക്കാര്യത്തില്‍ റവന്യു മന്ത്രിയും അതൃപ്തനാണ്. കണ്ണൂര്‍ കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള സമരം തുടരുകയാണ്. ഭരണ മുന്നണിയിലെ കക്ഷികളും ഈ ആവശ്യക്കാരാണ്. മുഖ്യമന്ത്രിയുടെ നിലപാട് എന്താണ് എന്നാണ് ഇനി അറിയാനുള്ളത്.