HomeKeralaകാർഷിക ബില്ലുകൾ അട്ടിമറിച്ചവർക്കുള്ള ഉത്തരമാണ് കർഷക കമ്പനികൾ: സുരേഷ് ഗോപി

കാർഷിക ബില്ലുകൾ അട്ടിമറിച്ചവർക്കുള്ള ഉത്തരമാണ് കർഷക കമ്പനികൾ: സുരേഷ് ഗോപി

നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക ബില്ലുകളെ അട്ടിമറിച്ചവർക്കുള്ള ഉത്തരമാണ് രാജ്യത്താകമാനം ആരംഭിച്ച ആയിരകണക്കായ കർഷകരുടെ കമ്പനികളെന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. വെള്ളായണി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി കർഷക സമൃദ്ധി കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി.

കോടി കണക്കായ കർഷകർക്ക് സ്വയം വിതക്കാനും കൊയ്യാനും വിൽക്കാനുമുള്ള അവകാശം നൽകുകയാണ് കേന്ദ്ര സർക്കാർ. കൂടാതെ അധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി കയറ്റുമതി ചെയ്യാനും കർഷകരെ പ്രാപ്തരാക്കിയെന്നും സുരേഷ് ഗോപി പറഞ്ഞു.

ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ അഡ്വ എസ് സുരേഷ് അധ്യക്ഷനായി. അടുത്ത ഓണത്തിന് മുൻപ് നൂറേക്കറിൽ പച്ചക്കറി കൃഷിയും നൂറു കർഷക സംരംഭങ്ങളും ലക്ഷ്യമാക്കിയുള്ളതാണ് കാർഷക സമൃദ്ധികേന്ദ്രം.

ഭീമ ജ്യൂവലറി ചെയർമാൻ ഡോ. ബി ഗോവിന്ദൻ , ഡോ. സി സുരേഷ് കുമാർ, കാർഷിക ശാസ്ത്രഞ്ജൻ ഡോ. കമലാസനൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് മെംബർ വി  ലതാകുമാരി,ചന്തു കൃഷ്ണൻ, ആർ.ജയലക്‌ഷ്മി, സുമോദ് കുമാർ, കാവ്യാ ചന്ദ്രൻ, ഡയറക്ടർ ഭുവനചന്ദ്രൻ അഡ്വ. യൂ എസ്സു മേഷ് എന്നിവർ സംസാരിച്ചു.

Most Popular

Recent Comments