രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിസാമുദീനിലെ തബ് ലീഗ് ജമാ അത്തെ സമ്മേളനം തിരിച്ചടിയായെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ദില്ലി അതിര്‍ത്തിയില്‍ തൊഴിലാളികള്‍ തടിച്ചുകൂടിയതും ആശങ്കയുണ്ടാക്കുന്നു. ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. എന്നാല്‍ സാമൂഹ്യ അകലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും രാഷ്ട്രപതി പറഞ്ഞു.
ഗവര്‍ണര്‍മാര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും പങ്കെടുത്തു.