സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ എത്തി; ഇന്ന് 9 കേസുകള്‍

0

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

ഇതില്‍ രണ്ടുപേര്‍ നിസാമുദീന്‍ മുസ്ലീം മത സമ്മേളനത്തില്‍ പങ്കെടുത്തവര്‍

കാസര്‍കോട് -7. തൃശൂര്‍, കണ്ണൂര്‍-1

14 പേര്‍ ഇന്ന് രോഗ വിമുക്തി നേടി

ഇവരില്‍ റാന്നിയിലെ വൃദ്ധ ദമ്പതികളും നഴ്‌സും ഉള്‍പ്പെടുന്നു

നമ്മുടെ ആരോഗ്യപ്രവര്‍ത്തകരെ കലവറയില്ലാതെ അഭിനന്ദിക്കണം

സംസ്ഥാനത്ത് 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ എത്തിയതായി മുഖ്യമന്ത്രി

ലോക്ക് ഡൗണ്‍ നിയന്ത്രണം പഠിക്കാന്‍ 17 അംഗ ടാസ്‌ക്ക് ഫോഴ്‌സ്

കെ എം അബ്രഹാം അധ്യക്ഷന്‍

നാട്ടിന്‍പുറങ്ങളിലെ ക്ലിനിക്കുകള്‍ തുറന്നുപ്രവര്‍ത്തിക്കണം

ജനങ്ങള്‍ക്ക് ചികിത്സ കിട്ടാതെ വരരുത്‌

ഇഷ്ടക്കാര്‍ക്ക് ഭക്ഷണം നല്‍കാനല്ല കമ്യൂണിറ്റി കിച്ചന്‍. ആവശ്യക്കാരുടെ ലിസ്റ്റ് നേരത്തെ തയ്യാറായിരിക്കണം. തദ്ദേശ സ്വയം ഭരണ വകുപ്പ് ഇക്കാര്യം ശ്രദ്ധിക്കണം.