സുരേഷ്‌ഗോപി തീരുമാനിച്ചാല്‍ പുലികളിറങ്ങും,  നാളെ കൂടിക്കാഴ്ച

0
സുരേഷ്‌ഗോപി തീരുമാനിച്ചാല്‍ പുലികളിറങ്ങും,  നാളെ കൂടിക്കാഴ്ച

നാലോണ നാളില്‍ തൃശൂര്‍ നഗരത്തില്‍ പുലികളിറങ്ങാന്‍ ഇനി കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി കനിയണം. കേന്ദ്ര സഹായത്തോടെ പുലിക്കളി ഇത്തവണ നടത്താന്‍ ലക്ഷ്യമിട്ട് പുലിമടകളില്‍ നിന്നുള്ള ഒമ്പതു സംഘങ്ങള്‍ നാളെ തൃശൂര്‍ ലോക്‌സഭ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ്‌ഗോപിയെ നേരില്‍ കാണും. കൂടിക്കാഴ്ചക്ക് കേന്ദ്രമന്ത്രി സമ്മതിച്ചിട്ടുണ്ടെന്നും തങ്ങളുടെ ബുദ്ധിമുട്ടുകള്‍ വിശദീകരിക്കുമെന്നും പുലിക്കളി സംഘ നേതാക്കള്‍ പറഞ്ഞു.

പോയവര്‍ഷം ലഭ്യമായ കേന്ദ്രഫണ്ട് ടാക്‌സും മറ്റും പിടിക്കാതെ ഇത്തവണ മുഴുവന്‍ ലഭിച്ചാല്‍ പുലിക്കളി കാര്യമായ മിതമായ തോതില്‍ നടത്താന്‍ പറ്റുമെന്നാണ് പുലിക്കളി സംഘങ്ങള്‍ പറയുന്നത്.
പതിവു പൊലിമ കുറച്ച് പുലിക്കളി ഇത്തവണ നടത്തുകയാണെങ്കില്‍ ടാബ്ലോകള്‍ ഉണ്ടാകില്ല. പുലികളുടെ എണ്ണവും കുറയ്ക്കും.
കേന്ദ്രമന്ത്രിയെ കണ്ട ശേഷമായിരിക്കും അന്തിമ തീരുമാനമാവുക.