ബിഹാറിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 7 മരണം

0
ബിഹാറിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 7 മരണം

ബിഹാറില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് മരണം. ജഹനാബാദ് ജില്ലയിലെ ബാബ സിദ്ധനാഥ് ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് മരിച്ചത്.

പരിക്കേറ്റവരെ മഖ്ദുംപൂരിലെയും ജെഹാനാബാദിലെയും ആശുപ്രതികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ മുതല്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.

അതിനിടെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 7 മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ബീഹാര്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ഓരോ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതമാണ് ധനസഹായം നല്‍കുക.