ഹരിയാനയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളും അധ്യാപകരും എല്ലാ ദിവസവും രാവിലെ ആശംസിക്കുന്ന ‘ഗുഡ് മോണിങ്’ ഒഴിവാക്കാന്‍ നിര്‍ദേശം. പകരം ജയ് ഹിന്ദ് എന്ന് ആശംസിച്ചാല്‍ മതിയെന്നാണ് ഹരിയാന ഡയറക്ടറേറ്റ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍ നിര്‍ദേശം നല്‍കിയത്.
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുന്നതിനു മുന്‍പ് ജയ് ഹിന്ദ് എന്നാണ് ഉപയോഗിക്കേണ്ടതെന്നും നിര്‍ദേശത്തിലുണ്ട്. ഡയറക്ടറേറ്റ് ജില്ലാ- ബ്ലോക്ക് തലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അയച്ച മാര്‍ഗ നിര്‍ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.
കുട്ടികള്‍ക്കിടയില്‍ ദേശസ്‌നേഹവും രാജ്യത്തെക്കുറിച്ചുള്ള അഭിമാനവും വളര്‍ത്തുകയാണ് ലക്ഷ്യം. ഇന്ത്യക്കാരെന്ന നിലയിലുള്ള അവരുടെ വ്യക്തിത്വത്തെക്കുറിച്ചും രാജ്യത്തിന്റെ ഭാവിയിലേക്കുള്ള അവരുടെ സംഭാവനകളെക്കുറിച്ചും പുതിയ ആശംസകള്‍ അവരെ ഓര്‍മ്മിപ്പിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.