ലഗേജില്‍ ബോംബാണെന്ന് തമാശ, യുവാവ് അറസ്റ്റില്‍

0
ലഗേജില്‍ ബോംബാണെന്ന് തമാശ, യുവാവ് അറസ്റ്റില്‍

കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ്  തമാശ പറഞ്ഞയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രശാന്താണ് അറസ്റ്റിലായത്.

ഇന്ന് പുലര്‍ച്ചയാണ് സംഭവം. പരിശോധനയ്ക്കിടെ ലഗേജില്‍ എന്താണെന്ന് ചോദിച്ച പോലീസിനോട് ബോംബാണെന്ന് തമാശ പറഞ്ഞതാണ് അറസ്റ്റിനിടയാക്കിയത്.

ഇതുമൂലം നെടുമ്പാശ്ശേരിയില്‍ നിന്ന് വിമാനം രണ്ടു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. പുലര്‍ച്ചെ 2 .10 ന് പോകേണ്ട വിമാനം 4. 10 നാണ് പുറപ്പെട്ടത്. തായ്ലാന്‍ഡിലേക്ക് പോകാന്‍ കുടുംബത്തോടൊപ്പമാണ് പ്രശാന്ത് വിമാനത്താവളത്തിലെത്തിയത്.