കാണാതായവരുടെ പട്ടിക ഇന്ന് വൈകിട്ട് പുറത്തുവിടും: മന്ത്രി കെ രാജന്‍

0
കാണാതായവരുടെ പട്ടിക ഇന്ന് വൈകിട്ട് പുറത്തുവിടും: മന്ത്രി കെ രാജന്‍

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ പട്ടിക ഇന്ന് വൈകിട്ട് പുറത്തുവിടുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. കാണാതായവര്‍ക്ക് വേണ്ടി നടത്തുന്ന സൂക്ഷ്മ പരിശോധന തുടരും. തിരച്ചില്‍ 90 ശതമാനം പൂര്‍ത്തിയായതായി മന്ത്രി അറിയിച്ചു.
ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് വാടക വീടുകള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ദുരന്തത്തില്‍ മരണ സംഖ്യ 396 ആയി.150 ഓളം പേരെ കണ്ടെത്താനുണ്ട്. എട്ടാം നാളും ദുരന്തമേഖലയില്‍ തിരിച്ചില്‍ ഊര്‍ജിതമാണ്. സൂചിപ്പാറ സണ്‍റൈസ്ഡ് വാലിയില്‍ പ്രത്യേക പരിശോധന നടത്തുകയാണ്. പാറയിടുക്കുകളിലും ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ പട്ടിക ഇന്ന് വൈകിട്ട് പുറത്തുവിടുംതിരച്ചില്‍ നടത്തും. മൃതദ്ദേഹം ലഭ്യമായാല്‍ എയര്‍ ലിഫ്റ്റ് ചെയ്യും.

ചാലിയാര്‍ തീരത്തും വനമേഖല കേന്ദ്രീകരിച്ചും തിരച്ചില്‍ തുടരുന്നു. പരപ്പന്‍പ്പാറ മുതല്‍ വാഴക്കോട് വരെയുള്ള 70 കിലോമീറ്റര്‍ പ്രദേശത്ത് വെള്ളത്തിലും കരയിലും പരിശോധന നടത്തും. മുണ്ടക്കൈ പുഞ്ചിരിമട്ടത്ത് റഡാര്‍ ഉപയോഗിച്ചും പരിശോധന ശക്തമാക്കി.

* ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ പട്ടിക ഇന്ന് വൈകിട്ട് പുറത്തുവിടും

* മരണ സംഖ്യ 396 ആയി

* സൂക്ഷ്മ പരിശോധന തുടരും

. തിരച്ചില്‍ 90 ശതമാനം പൂര്‍ത്തിയായി

* സൂചിപ്പാറ സണ്‍റൈസ്ഡ് വാലിയില്‍ പ്രത്യേക പരിശോധന