HomeKeralaമറ്റു പാര്‍ട്ടികളിലെ അസംതൃപ്തരെ ചേര്‍ത്തുനിര്‍ത്താന്‍ ബിജെപി

മറ്റു പാര്‍ട്ടികളിലെ അസംതൃപ്തരെ ചേര്‍ത്തുനിര്‍ത്താന്‍ ബിജെപി

മറ്റു പാര്‍ടികളിലെ അസംതൃപ്തരെ തങ്ങളോടൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ പദ്ധതിയുമായി ബിജെപി. ഇതിനായി സംസ്ഥാനമൊട്ടാകെ നേതാക്കള്‍ കളത്തിലിറങ്ങും.

സിപിഎം ഉള്‍പ്പടെയുള്ള ഇതര പാര്‍ട്ടികളിലെ അസംതൃപ്തരേയും പാര്‍ട്ടി വിടാനുള്ള പാതി മനസുമായി നില്‍ക്കുന്നവരേയും മറുകണ്ടം ചാടാന്‍ കാത്തിരിക്കുന്നവരേയും സംസ്ഥാനമൊട്ടാകെ നേരില്‍ കണ്ട് തങ്ങള്‍ക്കൊപ്പം ചേര്‍ത്തുനിര്‍ത്താനാണ് ബിജെപി പദ്ധതി തയ്യാറാക്കുന്നത്.

തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കൂടുതല്‍ സ്ഥലത്ത് താമര വിരിയിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. ഇത്തരത്തില്‍ മറ്റു പാര്‍ട്ടികളിലെ അസംതൃപ്തരെ കാണുന്ന പുതിയ ദൗത്യത്തിന് ബിജെപി കണ്ണൂരില്‍ തുടക്കമിട്ടു തൃശൂരടക്കം മറ്റു ജില്ലകളിലേക്കും ഈ കൂടിക്കാഴ്ച വ്യാപിപ്പിക്കുകയാണ്.
ബിജെപിയുടെ സ്റ്റാര്‍ മണ്ഡലമായ തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന് വേണ്ടി ചെയ്ത വര്‍ക്ക് സ്ട്രാറ്റജി കേരളത്തിലങ്ങോളം നടപ്പാക്കാനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

കണ്ണൂരില്‍ കയ്യൂര്‍, കരിവള്ളൂര്‍, തില്ലങ്കേരി, പാറപ്രം എന്നിവിടങ്ങളിലെ സിപിഎം പ്രവര്‍ത്തകരെയാണ് ബിജെപി നേതാക്കള്‍ നേരിട്ടു കണ്ടതായി പറയുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍തോതില്‍ വോട്ടുകൂടിയിരുന്നു. മറ്റു പാര്‍ടികളില്‍ നിന്നടക്കം വന്‍തോതില്‍ വോട്ടുകള്‍ ബിജെപിക്ക് കി്ട്ടി. ഈ പശ്ചാത്തലത്തില്‍ പാര്‍ടി വളര്‍ത്താന്‍ കൂടിക്കാഴ്ചകള്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

സിപിഎം അടക്കമുള്ള പാര്‍ടികളില്‍ പലരും ബിജെപി ആഭിമുഖ്യം ഉള്ളവരാണെന്നാണ് കരുതുന്നത്. അനുകൂല സാഹചര്യം കിട്ടിയാല്‍ ഇവരെല്ലാം ബിജെപിയിലേക്ക് എത്തും. കൂടിയ വോട്ട് നില അതാണ് സൂചിപ്പിക്കുന്നത്. വടക്കന്‍ കേരളത്തിലെ സിപിഎം അണികളില്‍ ബോംബ് രാഷ്ട്രീയത്തില്‍ വലിയ തോതില്‍ അസംതൃപ്തരാണ്. ഇവര്‍ പാര്‍ടി മാറാത്തത് ഭയം കൊണ്ടാണെന്നും സംരക്ഷണം നല്‍കിയാല്‍ ബിജെപിയിലേക്ക് വരുമെന്നും നേതാക്കള്‍ കണക്കു കൂട്ടുന്നു.

വര്‍ഷങ്ങളായി വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പാര്‍ട്ടിയേയും പ്രസ്ഥാനത്തേയും ആശയങ്ങളേയും ഉപേക്ഷിച്ച് ബിജെപിയിലേക്ക് ആളുകളെ കൊണ്ടുവരിക എളുപ്പമുള്ള ദൗത്യമല്ലെങ്കിലും ഇപ്പോള്‍ത്തന്നെ പണികള്‍ തുടങ്ങിയിരിക്കുകയാണ് ബിജെപി.
ബിജെപിയിലേക്ക് മാറണമെന്ന മനസോടെ നില്‍ക്കുന്ന പലരേയും നേരില്‍ കണ്ട് അവരെ ബിജെപിയിലേക്ക് ചേര്‍ത്തുനിര്‍ത്താന്‍ പ്രമുഖ നേതാക്കളെ തന്നെ
ഓരോ ജില്ലയിലും രംഗത്തിറക്കാനാണ് ബിജെപിയുടെ ഉദ്ദേശ്യം.

Most Popular

Recent Comments