കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ദുരന്ത ഭൂമിയിലെത്തി. ഇന്ന് രാവിലെ എത്തിയ അദ്ദേഹം പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണ്.
മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സഹമന്ത്രി വിവിധ ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും സംസാരിച്ചു.
വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നടപടി ക്രമങ്ങളുണ്ട്. അതും ഇപ്പോള്‍ വയനാടിന് വേണ്ടത് കരുതലും കരുണയുമാണ്. അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞ് ദുരന്തത്തില്‍ ഉള്‍പ്പെട്ടവരുടെ മനസ്സ് വേദനിപ്പിക്കരുത്.
കൂടുതല്‍ സൈന്യമോ സഹായമോ വേണമെങ്കില്‍ സംസ്ഥാനം ആവശ്യപ്പെടണമെന്നും കേന്ദ്രം എല്ലാ സഹായവും ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.





































