നാടിനെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 344 ആയി. മൂന്ന് മൃതദേഹങ്ങളാണ് ഇന്ന് ലഭിച്ചത്.അഞ്ചാം ദിനത്തിലും ഉറ്റവരെ കുറിച്ച് വിവരങ്ങളറിയാതെ നൂറുകണക്കിന് പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.
40 ടീമുകള്‍ 6 സെക്ടറുകളിലായി തിരിഞ്ഞ് രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജതമായി നടക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ സൂചിപ്പാറയില്‍ കുടുങ്ങിയ മൂന്നു യുവാക്കളെ സൈന്യം രക്ഷപ്പെടുത്തി. ഇവരെ എയര്‍ലിഫ്റ്റ് ചെയ്ത് സുരക്ഷിത കേന്ദ്രത്തിലാക്കി. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.