206 പേരെ കണ്ടെത്താനുണ്ട്
വയനാട് മുണ്ടക്കെയിലെ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തത്തില്‍ അകപ്പെട്ട 206 പേരെ കണ്ടെത്താനുണ്ട്. ദുരന്ത മേഖലയിലും ചാലിയാറും തിരച്ചില്‍ തുടരുകയാണ്. തിരച്ചിലനായി ഡല്‍ഹിയില്‍ നിന്ന് ഡ്രോണ്‍ ബേസ്ഡ് റഡാര്‍ ഉടനെത്തും.
ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് പല സ്ഥലങ്ങളിലായി കുടുങ്ങിയവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാനാണ് ആദ്യം ശ്രമിച്ചത്. 66 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ സര്‍വ്വമത പ്രാര്‍ത്ഥനയോടെ സംസ്‌കരിക്കും.സംസ്‌കാര ചുമതല പഞ്ചായത്തിനായിരിക്കും. 10,042 പേരാണ് 93 ക്യാമ്പുകളിയിലായി കഴിയുന്നത്.
ദുരന്ത ഭൂമിയിലെ ജനങ്ങളുടെ പുനരധിവാസം മികച്ച രീതിയില്‍ ഉടന്‍ നടപ്പാക്കും. ഇവര്‍ക്ക് കൂടുതല്‍ സുരക്ഷിത സ്ഥലത്ത് ടൗണ്‍ഷിപ്പ് നല്‍കും. വെള്ളാര്‍മല സ്‌കൂളിന് ബദല്‍ സംവിധാനം ഒരുക്കും. വിദ്യാഭ്യാസ മന്ത്രി വയനാട്ടില്‍ എത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദുരിതാശ്വാസ നിധിയിലെ ഫണ്ട് ചെലവഴിക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. യുപിഐ ക്യു ആര്‍ കോഡ് പിന്‍വലിക്കും. ഇത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് പിന്‍വലിക്കുന്നത്.
ഹെല്‍പ്പ് ഫോര്‍ വയനാട് സെല്‍ രൂപീകരിക്കും. വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് വാഗ്ദാനങ്ങള്‍ സെല്‍ പരിശോധിക്കും.
വയനാട് ദുരന്തത്തിന് കാരണം കാലാവസ്ഥ വ്യതിയാനമാണ്. അതി തീവ്ര മഴ മുന്നറിയിപ്പ് പ്രവചിക്കാനും കഴിയുന്നില്ല. മഴ മുന്നറിയിപ്പ് നല്‍കുന്നതില്‍ മാറ്റം വേണം. ദുരന്തത്തെ മുന്‍കൂട്ടി അറിയാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കുന്ന സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
* തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ സര്‍വ്വമത പ്രാര്‍ത്ഥനയോടെ സംസ്‌കരിക്കും
* വെള്ളാര്‍മല സ്‌കൂളിന് ബദല്‍ സംവിധാനം ഒരുക്കും.
* പുനരധിവാസം ഉടന്‍ നടപ്പാക്കും.
* കൂടുതല്‍ സുരക്ഷിത സ്ഥലത്ത് ടൗണ്‍ഷിപ്പ് നല്‍കും
* ദുരിതാശ്വാസനിധിയിലെ ഫണ്ട് ചെലവഴിക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും
* മഴ മുന്നറിയിപ്പ് നല്‍കുന്നതില്‍ മാറ്റം വേണം
* ദുരന്തത്തെ മുന്‍കൂട്ടി അറിയാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കുന്ന സംവിധാനം ഒരുക്കും
- കണ്ടെത്താനുള്ളത് 206 പേരെ